സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോവില്ല, ഇത് കേരളമാണ്; എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ച് എളമരം കരീം

തെരഞ്ഞെടുപ്പില്‍ സമുദായികസംഘടനകള്‍ ഇടപെടരുത്. എസ്എന്‍ഡിപിയുടെ കാര്യത്തിലും ഇതുതന്നെയാണ് നിലപാട്. ശബരിമല ചര്‍ച്ചാവിഷയമല്ലെന്നും എളമരം കരീം പറഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥന നടത്തിയ എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എളമരം കരീം. സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോവില്ല, ഇത് കേരളമാണെന്നു എളമരം കരീം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സമുദായികസംഘടനകള്‍ ഇടപെടരുത്. എസ്എന്‍ഡിപിയുടെ കാര്യത്തിലും ഇതുതന്നെയാണ് നിലപാട്. ശബരിമല ചര്‍ച്ചാവിഷയമല്ലെന്നും എളമരം കരീം പറഞ്ഞു. എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

അതിനിടെ എന്‍എസ്എസിനെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത് വന്നിരുന്നു.
ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം തന്നെയാണെന്ന്, രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണമെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.

ഇത് ജാതി തെരഞ്ഞെടുപ്പല്ല. രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ലെന്നും, ടിക്കാറാം മീണ പറഞ്ഞു. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version