പൊതുമേഖലാ ബാങ്കുകളുടെ ലയനം; ബാങ്ക് ജീവനക്കാര്‍ 22 ന് ദേശവ്യാപകമായി പണിമുടക്കും

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ഇരുപത്തിരണ്ടിന് ബാങ്ക് ജീവനക്കാര്‍ രാജ്യ വ്യാപകമായി പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്.

പണിമുടക്കിന് മുന്നോടിയായി കേരളത്തില്‍ 21-ന് ജീവനക്കാര്‍ പ്രകടനങ്ങള്‍ നടക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനത്തില്‍ എകെബി ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിഡി ജോസണ്‍, പി ജയപ്രകാശ്, കെഎസ് രവീന്ദ്രന്‍, എസ് ഗോകുല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

Exit mobile version