കേന്ദ്ര ബജറ്റ് ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍; ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസത്തെ രണ്ടാമത്തെ പണിമുടക്കാണിത്.

നേരത്തെ ജനുവരി എട്ടിന് നടന്ന ദേശീയ പണിമുടക്ക് ദിവസവും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടന്നിരുന്നു. കേന്ദ്ര ബജറ്റ് ദിവസം തന്നെയാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Exit mobile version