പൊതുമേഖലാ ബാങ്കുകളുടെ ലയനം; ചൊവ്വാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി അടുത്ത ചൊവ്വാഴ്ച (22/10/2019) ബാങ്കുകള്‍ പണിമുടക്കും. പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ട്രെയ്ഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എഐടിയുസി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ട്രെയ്ഡ് യൂണിയനുകള് അറിയിച്ചു. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

Exit mobile version