കെപി ശശികലയ്ക്ക് ജാമ്യം; ഉടനെ ശബരിമലയില്‍ എത്തുമെന്ന് ശശികല

അഞ്ച് മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയതിന് ശേഷവും പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്.

കൊച്ചി: ശബരിമലയിലെ നിയന്ത്രണം മറികടന്ന് സന്നിധാനത്തേയ്ക്ക് പോകുവാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കെപി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല ആര്‍ഡിഒയുടേതാണ് തീരുമാനം. പോലീസ് നടപടി നിയന്ത്രണം മറികടക്കാനുള്ള ശ്രമത്തിനിടയില്‍ മരക്കൂട്ടത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

അഞ്ച് മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയതിന് ശേഷവും പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റെന്ന് കെപി ശശികലയുടെ പ്രതികരണം. പമ്പയിലേക്ക് പോകുമെന്ന് ജാമ്യം ലഭിച്ച ശേഷം കെപി ശശികല പ്രതികരിച്ചു. ഇതുവരെ ശശികലയ്‌ക്കെതിരായ കേസുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് പോലീസ് തിരുവല്ല മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിരുന്നു.

ക്രിമിനല്‍ കേസ് റെക്കോര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതേസമയം ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ ആചരിക്കുകയാണ്. പരക്കെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നുമുണ്ട്.

Exit mobile version