കാശ്മീരില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രഹ്ളാദിന്റേയും ശ്രീകലയുടെയും മകനാണ് അഭിജിത്ത്.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ സൈനികന് വീരമൃത്യു. അഞ്ചല്‍ ഇടയം സ്വദേശി അഭിജിത്താണ് ബോംബ് സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്.

ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രഹ്ളാദിന്റേയും ശ്രീകലയുടെയും മകനാണ് അഭിജിത്ത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അഭിജിത്ത് വീരമൃത്യു വരിച്ചത്. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിക്കും. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല.

Exit mobile version