കൂടത്തായി കൊലപാതകപരമ്പര: പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകില്ല; പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും അഡ്വ. ആളൂര്‍

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസില്‍ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് ജോളിയുടെ അടുത്ത ആളുകള്‍ സമീപിച്ചതിനാലാണെന്ന് വ്യക്തമാക്കി അഡ്വ. ബിഎ ആളൂര്‍. ആളൂര്‍ അസോസിയേറ്റ്‌സിനെ കേസ് ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രതിയാണെന്നും ബിഎ ആളൂര്‍ പറഞ്ഞു. തനിക്ക് സമയക്കുറവ് ഉണ്ടായതിനാല്‍ തന്റെ ജൂനിയര്‍ അഭിഭാഷകര്‍ പ്രതിയെ പോയി കണ്ടിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ സമീപിച്ചത് പ്രതിയുടെ അടുത്ത ആളുകളാണെന്നും ആരാണെന്ന് വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നും ആളൂര്‍ മാധ്യമങ്ങളെ കണ്ട് പറഞ്ഞു. പ്രതിയുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യം.

കൂടാതെ, കൂടത്തായിയില്‍ നടന്നതെല്ലാം ആത്മഹത്യകളാണ്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകില്ല. അത് തെളിക്കാന്‍ കഴിയുമെന്നും ആളൂര്‍ പറഞ്ഞു. കേസില്‍ തെളിവുകള്‍ കൂട്ടിയിണക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. 12 വര്‍ഷത്തിനിടയില്‍ സംഭവിച്ച മരണങ്ങളായതിനാല്‍ ക്രൈംബ്രാഞ്ചിന് സാഹചര്യത്തെളിവുകള്‍ കൂട്ടിയിണക്കാന്‍ സാധിക്കില്ലെന്നും ആളൂര്‍ പറഞ്ഞു.

ഇപ്പോള്‍ കേസിലെ സാഹചര്യ തെളിവുകള്‍ വച്ച് പ്രതിക്കെതിരെ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് സാധിക്കില്ല എന്ന് വിശ്വസിക്കുന്നു. ജോളി കുറ്റാരോപിത മാത്രമാണ്. കുറ്റവാളിയാണെന്ന് കോടതിയില്‍ തെളിയിക്കുന്നത് വരെ ജോളി നിരപരാധിയായിരിക്കും. ഇപ്പോള്‍ ആറു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. അത് നിര്‍ണായകമാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഈ സമയം കൊണ്ട് അന്വേഷണസംഘത്തിന് കഴിയില്ലെന്നാണ് വിശ്വാസമെന്നും ആളൂര്‍ പറഞ്ഞു.

വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത് കൊച്ചുകുട്ടികള്‍ ഒഴികെ ബാക്കിഎല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങള്‍ കൊണ്ടോ ആകാമെന്നാണ് മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നത്.

അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഇവരൊക്കെ മരിച്ചതാണ്. ആറു ദിവസത്തെ കസ്റ്റഡി കാലാവധി കൊണ്ട് ഇത് നരഹത്യയാണെന്ന് തെളിയിക്കാന്‍ അന്വേഷണസംഘത്തിന് കഴിയണം. അതിന് കഴിയില്ലെന്നാണ് തോന്നുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ആളൂര്‍ പറഞ്ഞു.

ഈ മരണങ്ങളൊക്കെ നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രൊസിക്യൂഷനാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല, സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ. പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ പറ്റില്ലെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.

കൂടാതെ, വിദേശത്തു നിന്നാണ് രാസപരിശോധനയുടെ റിസള്‍ട്ട് എത്തുന്നത്. കുറ്റപത്രം ആറു മാസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതുമുണ്ട്. ഈ സമയത്തിനുള്ളില്‍ വിദേശത്തു നിന്നും റിസള്‍ട്ട് ലഭിക്കില്ല.

Exit mobile version