അവരുടേത് വഴിവിട്ട ജീവിതം; വലിയ ദുഃഖമൊന്നും ഉണ്ടായിരുന്നില്ല; സംശയങ്ങൾ പങ്കുവെച്ച് സുഹൃത്ത് ബിജു

പലരുമായും ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം ഭർത്താവ്

കോഴിക്കോട്: കൂടുതൽ സംശയങ്ങളുമായി സുഹൃത്തുക്കളും ബന്ധുക്കളും. കൂടത്തായിയിൽ ആറു പേരുടെ ദുരൂഹമരണത്തിൽ അറസ്റ്റിലായ ജോളിക്ക് പലരുമായും ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം ഭർത്താവ് ഷാജു തന്നോട് സംസാരിച്ചിരുന്നെന്നും വെളിപ്പെടുത്തി ഷാജുവിന്റെ സുഹൃത്ത് ബിജു.

ജോളി നയിച്ചത് വഴിവിട്ട ജീവിതമാണ്. ഇക്കാര്യം താനും ഷാജുവും പല തവണ സംസാരിച്ചിരുന്നു. എൻഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും വ്യക്തത ഇല്ലായിരുന്നു. ഭാര്യയും മകളും മരിച്ചപ്പോൾ ഷാജുവിനു വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോൾ സംശയത്തിന് കാരണമാകുന്നെന്നും ബിജു ഒരു സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി.

അതേസമയം, സിലിയുടെ മരണത്തിന് മുമ്പ് തന്നെ ജോളിയും താനും പ്രണയത്തിലായിരുന്നെന്ന ആരോപണങ്ങൾ തള്ളി ഷാജു രംഗത്തെത്തി. ജോളിയെ പൂർണ്ണമായും തള്ളിക്കൊണ്ടുള്ള മൊഴിയാണ് ഷാജു ക്രൈംബ്രാഞ്ചിന് നൽകിയത്. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓർത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ജോളി ഒരുപാട് ഫോൺവിളികൾ നടത്താറുണ്ടായിരുന്നെന്നും, ആ ഉന്നതബന്ധങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഷാജു പറഞ്ഞു.

ഈ ഫോൺ വിളിയിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാതിരിക്കാനാണന്നും ഷാജു പറഞ്ഞു. ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ഷാജു വിശദീകരിച്ചിരുന്നു.

Exit mobile version