കുറഞ്ഞും കൂടിയും കേരളത്തിലെ സ്വര്‍ണ്ണ വില; ഇന്ന് നേരിയ ഇടിവ്

ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍ മാറ്റം. കുറഞ്ഞും കൂടിയും വിലയില്‍ ദിനംപ്രതിയാണ് മാറ്റം വന്നിരിക്കുന്നത്. ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 3,520 രൂപയിലും പവന് 28,160 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,491.01 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version