പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പ് ആയിരുന്നു ; രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും റിപ്പോര്‍ട്ട്

കോഴിക്കോട്: പെണ്‍കുട്ടികളോട് വെറുപ്പ് ആയിരുന്നെന്നും തന്റെ ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പടുത്തി കൂടത്തായി കൂട്ടക്കൊല കേസില്‍ മുഖ്യപ്രതി ജോളി. അതേസമയം പ്രതി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.

പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

വേറിട്ട ചിന്താരീതിയിലൂടെയാണ് ജോളി കടന്ന് പോയതെന്ന് ചോദ്യം ചെയലില്‍ നിന്നും വ്യക്തമായി. പെണ്‍കൂട്ടികളെ കൂട്ടമായി ജോളി വെറുത്തിരുന്നു. അതേസമയം റെഞ്ചിയുടെ മകളെയും ജോളികൊല്ലാന്‍ ശ്രമിച്ചിരുന്നതായ പോലീസിന് വിവരം ലഭിച്ചു.

അതേസമയം ജോളിയെ നല്ല ഇഷ്ടത്തോടെയാണ് താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹ ശേഷമുള്ള ജോളിയുടെ പെരുമാറ്റത്തോടെ തനിക്ക് യോജിക്കാന്‍ കഴിയാതെ വന്നുവെന്നും ഷാജു മൊഴി നല്‍കി. ദിവസവും ഒരുപാട് ഫോണ്‍കോളുകള്‍ ചെയുമെന്നും വലിയ ആളുകളുമായി ജോയിക്ക് ബന്ധമുണ്ടെന്നും ഷാജു പറഞ്ഞു.

വിവാഹത്തിന് ശേഷം ശരിയായ വഴിയിലൂടെ ആയിരുന്നില്ല ജോളി പോയിരുന്നുത് കുടുംബത്തിന്റെ അഭിമാനം ഓര്‍ത്തിട്ടാണ് ഇതെല്ലാം പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഷാജു കൂടുതല്‍ വെളപ്പെടുത്തല്‍ നടത്തിയത്.

Exit mobile version