കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്തും; ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക

കര്‍ണാടക സെക്കന്ററി എജ്യുക്കേഷന്‍ എക്‌സാമിനേഷന്‍ ബോര്‍ഡാണ് ഏഴാം ക്ലാസ് പൊതുപരീക്ഷകള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്

ബംഗളൂരു: ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. ഈ അധ്യായന വര്‍ഷം മുതല്‍ പൊതു പരീക്ഷ ഏര്‍പ്പെടുത്താനാണ് തീരുമാനം. കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പുതിയ നടപടിയെന്ന് അധികൃതര്‍ പറയുന്നു.

കര്‍ണാടക സെക്കന്ററി എജ്യുക്കേഷന്‍ എക്‌സാമിനേഷന്‍ ബോര്‍ഡാണ് ഏഴാം ക്ലാസ് പൊതുപരീക്ഷകള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പ്രത്യേക കമ്മിറ്റിയേയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.

ഇത് നടപ്പിലാക്കുന്നതോടെ പത്താം ക്ലാസ് വരെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കേണ്ടതില്ലെന്ന നയമാണ് സര്‍ക്കാര്‍ എടുത്തു നീക്കുന്നത്. വിദ്യാഭ്യാസം കഴിയുന്നത് വരെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Exit mobile version