ഇടുക്കി ജില്ലയില്‍ 26 ന് യുഡിഎഫ് ഹര്‍ത്താല്‍

രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഈ മാസം 26 ന് യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി ഇടുക്കി ജില്ലയിലേക്ക് മാത്രമായി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതില്‍ റവന്യൂവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഉത്തരവുകള്‍ പിന്‍ലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഇടുക്കിയില്‍ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാന്‍ സാധിക്കൂ.

Exit mobile version