ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനെയാണ് തെരുവുനായ കടിച്ചത്. ശുചീകരണ വിഭാഗം ജീവനക്കാരന് എസി അഗസ്റ്റിനിനാണ് ജോലിക്കിടെ തെരുവുനായയുടെ കടിയേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ജീവനക്കാരന് ചുങ്കത്ത് പഗോഡ റിസോര്‍ട്ടിന് സമീപം ഓട ശുചീകരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ഇയാള്‍ ജോലി പൂര്‍ത്തിയാക്കി ബൈക്കില്‍ കയറുകയായിരുന്നു ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ വന്ന് കടിക്കുകയായിരുന്നു.
അഗസ്റ്റിന്റെ കാലില്‍ ആഴത്തിലാണ് തെരുവുനായ കടിച്ചത്. മുറിവേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തെരുവുനായ ആക്രമണം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. മുമ്പും സമാനമായ സംഭവം നടന്നിട്ടുണ്ട്.