ഫ്‌ളാറ്റ് പൊളിക്കല്‍; 6 മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കും

200 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുക.

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയത്ത് ആറ് മണിക്കൂര്‍ നേരത്തേക്ക് നാട്ടുകാരെ ഒഴിപ്പിക്കുമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. 200 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുക. പരമാവധി 2 കമ്പനികള്‍ക്ക് മാത്രമേ ഫ്‌ളാറ്റ് പൊളിക്കാനുള്ള കരാര്‍ നല്‍കുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏജന്‍സികള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാത്രമേ കരാര്‍ ഒപ്പിടുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 11 ന് ഫ്‌ളാറ്റുകള്‍ ഏജന്‍സിക്ക് കൈമാറും. തുടര്‍ന്ന് പ്രാഥമിക നടപടികള്‍ ആരംഭിക്കും.

ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഫ്‌ളാറ്റുകളുടെ ബേസ് മെന്റില്‍ സ്‌ഫോടനം നടത്താന്‍ അനുവദിക്കില്ല.

Exit mobile version