ജോലിഭാരം, മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന് പിജി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം; പിജി ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലിഭാരം സഹിക്കാനാവാതെയാണ് ആത്മഹത്യശ്രമമെന്നാണ് സൂചന. മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ജോലി ഭാരം സഹിക്കാനാവാതെ ഡോക്ടര്‍ അവധിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി അവധി നിഷേധിച്ചതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ ഡോക്ടര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്ന് പിജി അസോസിയേഷന്‍ ആരോപിച്ചു.

Exit mobile version