കോഴിക്കോട് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി

കോഴിക്കോട്ടെ വ്യാപര മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെ കടല്‍പ്പാലം

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി. കഴിഞ്ഞ ദിവസം രാത്രി കടല്‍പ്പാലത്തിലെ സ്ലാബ് തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്ക് പറ്റിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലമാണ് പൊളിച്ചുനീക്കിയത്. കോഴിക്കോട് കടപ്പുറത്ത് 12 ലൈഫ് ഗാര്‍ഡുകള് വേണ്ടിടത്ത് വെറും നാല് പേര്‍ മാത്രമാണുള്ളത്. കോഴിക്കോട്ടെ വ്യാപര മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ പാതയായിരുന്നു സൗത്ത് ബീച്ചിലെ കടല്‍പ്പാലം. സംഭവത്തില്‍ പരിക്കേറ്റവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Exit mobile version