മരട് ഫ്‌ളാറ്റ്; ഈ മാസം മൂന്നിനകം ഒഴിയണമെന്ന് നിര്‍ദേശം, താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങി

മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്.

കൊച്ചി: സുപ്രീംകോടതിയുടെ വിധി മാനിച്ച് മരട് ഫ്‌ളാറ്റ് പൊളിച്ച് നീക്കാനുള്ള നടപടികള്‍ കൈകൊണ്ടുവരികയാണ്. ഈ മാസം മൂന്നിനകം ഒഴിയണമെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് ഫ്‌ളാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞു തുടങ്ങി. എന്നാല്‍ മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം കണ്ടെത്തി നല്‍കിയ ഫ്‌ളാറ്റുകളില്‍ ഒഴിവില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ പരാതി.

കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കള്കടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മാറിത്താമസിക്കാനുള്ള ഫ്‌ളാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാന്‍ തഹസില്‍ദാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പട്ടിക നഗരസഭ ഉടന്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കും.

മാറിത്താമസിക്കാന്‍ ഫ്‌ളാറ്റുകള്‍ കണ്ടെത്തുന്നത് കാലതാമസം എടുത്താല്‍ മൂന്നാം തീയതിക്കുള്ളില്‍ ഒഴിയാന്‍ സാധിക്കില്ലെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നുണ്ട്. മരടിലെ താമസക്കാര്‍ക്കായി 521 ഫ്‌ളാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഫ്‌ളാറ്റുടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന തീരുമാനിച്ച് അവിടേക്ക് മാറാമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്.

Exit mobile version