കൗതുകമുണര്‍ത്തി മുട്ടയ്ക്കുള്ളിലൊരു കുഞ്ഞന്‍ മുട്ട; വൈറലായി ചിത്രങ്ങള്‍

പാചകം ചെയ്യുന്നതിനായി മുട്ട പൊട്ടിച്ചപ്പോഴാണ് അത്ഭുതമുണര്‍ത്തി മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ടത്. മഞ്ഞക്കരുവിന്റെ ഉള്ളില്‍ സാധാരണ മുട്ടയുടെ നിറത്തോടുകൂടിയതാണ് ഈ കുഞ്ഞന്‍ മുട്ട.

ചാരുംമൂട്: കോഴിമുട്ടയ്ക്കുള്ളില്‍ ഒരു കുഞ്ഞന്‍ മുട്ട. കൗതുകമുണര്‍ത്തി ചുനക്കര കോമല്ലൂര്‍ ചോനേത്ത് ഹബീബ് റഹ്മാന്റെ വീട്ടിലെ കോഴിയാണ് മുട്ടയിട്ടത്.

പാചകം ചെയ്യുന്നതിനായി മുട്ട പൊട്ടിച്ചപ്പോഴാണ് അത്ഭുതമുണര്‍ത്തി മുട്ടയ്ക്കുള്ളില്‍ മറ്റൊരു ചെറിയ മുട്ട കണ്ടത്. മഞ്ഞക്കരുവിന്റെ ഉള്ളില്‍ സാധാരണ മുട്ടയുടെ നിറത്തോടുകൂടിയതാണ് ഈ കുഞ്ഞന്‍ മുട്ട.

സാധാരണ മുട്ടയുടെ പുറം തോടും ഇതിനുണ്ട്. കൗതുകം നിറഞ്ഞ മുട്ട കാണാനായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

Exit mobile version