യുവതീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു; തൃപ്തി ശബരിമലയില്‍ എത്തില്ലെന്നും മാളികപ്പുറം മേല്‍ശാന്തി

ബരിമലയില്‍ ആചാരലംഘനമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് മാളികപ്പുറം മേല്‍ശാന്തി.

പമ്പ: ശബരിമലയില്‍ ആചാരലംഘനമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി താന്‍ എതിര്‍ക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹം. തൃപ്തി ദേശായിയെ ശബരിമലയിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. അതിന് വിശ്വാസികള്‍ അനുവദിക്കില്ലയെന്നും മാളികപ്പുറം മേല്‍ശാന്തി വിഎന്‍ അനീഷ് നമ്പൂതിരി പറഞ്ഞു.

പൂണെയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്ക് എതിരെ വിമാനത്താവളത്തിനു പുറത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നാമജപങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

Exit mobile version