തിരുവനന്തപുരം: അഞ്ച് നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി നേതൃത്വം. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷ് ആണ് സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരന്‍ എന്നാണ് അവസാന നിമിഷത്തിലും ഉയര്‍ന്നിരുന്ന പേര്. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
കോന്നിയില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് കെ സുരേന്ദ്രനെ കോന്നിയില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും എറണാകുളത്ത് സിജി രാജഗോപാലും അരൂരില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബുവുമാണ് സ്ഥാനാര്‍ത്ഥികള്‍. വിജയ പ്രതീക്ഷയിലാണ് നേതൃത്വം.