മരട് ഫ്‌ളാറ്റ്; പൊളിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും, പൊളിക്കുന്നത് മൂന്ന് മാസത്തിനകം

2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്.

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചതായും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതും കോടതിയെ അറിയിക്കും. മൂന്ന് മാസത്തിനകം ഫ്‌ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചു നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതിനു പിന്നാലെ നാളെ മുതല്‍ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴുപ്പിച്ചു തുടങ്ങും. ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഹാജരായി സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതി കോടതിയെ അറിയിക്കാനാണ് തീരുമാനം.

തീരദ്ദേശ നിയമം ലംഘിച്ച് നടന്ന എല്ലാ നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച 1800 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയേക്കും.

Exit mobile version