കൊച്ചി: മികച്ച പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡിന് അര്‍ഹത നേടി കൊച്ചി ഷിപ്പിയാര്‍ഡ്. ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018- 19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിനാണ് പുരസ്കാരം ലഭ്യമായത്.
കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്കാരമാണ് ലഭിച്ചത്. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ പുരസ്കാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയില്‍ ഏറ്റുവാങ്ങി.
ഇത് രണ്ടാം തവണയാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്.