മറൈന്‍ എന്‍ജിനീയറിങ് പരിശീലനം നല്‍കാന്‍ ഒരുങ്ങി കൊച്ചി കപ്പല്‍ നിര്‍മ്മാണശാല

കൊച്ചി: മറൈന്‍ എന്‍ജിനീയറിങ് പരിശീലന പ്രോഗ്രാമിലേക്ക് കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണശാല അപേക്ഷ ക്ഷണിച്ചു. മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സഹവാസ രീതിയില്‍ നടത്തുന്ന ഒരുവര്‍ഷത്തെ ഗ്രാജ്വേറ്റ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് കോഴ്‌സാണിത്.

ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജൂനിയര്‍ മറൈന്‍ എന്‍ജിനീയറായി ഇന്ത്യയിലും വിദേശത്തും മര്‍ച്ചന്റ് ഷിപ്പില്‍ ചേരാനാവശ്യമായ എംഇഒ ക്ലാസ് ഫോര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപിറ്റന്‍സിയുടെ പാര്‍ട്ട് എ ലഭിക്കും. 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ നേവല്‍ ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദമാണ് ഇതിനുള്ള യോഗ്യത.

പരമാവധി പ്രായം 2019 ജനുവരി ഒന്നിന് 28 വയസ്സാണ്. അപേക്ഷാഫോറം http://www.cochinshipyard.com എന്ന സൈറ്റിലുണ്ട്. പൂരിപ്പിച്ച അപേക്ഷ Head of the department, Marine engineering training institute, Cochin shipyard limited, Kochi 682 015 എന്ന വിലാസത്തില്‍ നവംബര്‍ 15 നകം എത്തിക്കണം.

Exit mobile version