വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പ് വേണ്ട; ഇന്ദിരാഭവന് മുന്നിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പീതാംബരക്കുറുപ്പിനെ പരിഗണിക്കുന്നതിലെ പാർട്ടിക്കുള്ളിലെ അസംതൃപ്തി തെരുവിലേക്ക്. പീതാംബരക്കുറുപ്പിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തി.

ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പീതാംബരക്കുറുപ്പിന് പകരം ശക്തനായ മണ്ഡലത്തിനകത്തുള്ള സ്ഥാനാർത്ഥിയെ വേണമെന്നാണ് നേതാക്കളുടെ ആവശ്യം. സ്ഥാനാർത്ഥി നിർണയത്തിന് തൊട്ടു മുൻപാണ് പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധവുമായി നേതാക്കൾ രംഗത്തെത്തിയത്.

പീതാംബരക്കുറുപ്പിനെ നിർത്തിയാൽ ജയിക്കില്ലെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ഇതുന്നയിച്ച് നേതാക്കൾക്ക് കത്തയക്കുകയും ഉമ്മൻചാണ്ടിയെയും കെ സുധാകരനെയും അറിയിക്കുകയും ചെയ്തിരുന്നു. ഇന്നലെ മുതലാണ് വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന്റെ പേര് ഉയർന്നു വന്നത്.

അതേസമയം, പീതാംബരക്കുറുപ്പിനെ പിന്തുണച്ച് കെ മുരളീധരൻ രംഗത്തെത്തി. കെ മുരളീധരനുമായുള്ള അടുപ്പമാണ് ഐ ഗ്രൂപ്പിന്റെ പീതാംബരക്കുറിപ്പിന് നേട്ടമായത്.

Exit mobile version