സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ പാലത്തില്‍ കുടുങ്ങി പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശിനിയുടെ വലതുകാല്‍ മുറിച്ചുമാറ്റി!

കഴിഞ്ഞ ബുധനാഴ്ച കണ്ടശ്ശാംകടവ് പാലത്തില്‍ വച്ചാണ് നാടിനെ നടുക്കിയ സംഭവം.

തൃശ്ശൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ പാലത്തില്‍ കുടുങ്ങിയ യുവതിയുടെ വലതുകാല്‍ മുറിച്ചു മാറ്റി. കഴിഞ്ഞ ബുധനാഴ്ച കണ്ടശ്ശാംകടവ് പാലത്തില്‍ വച്ചാണ് നാടിനെ നടുക്കിയ സംഭവം.

സംഭവം ഇങ്ങനെ…

വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പാലത്തിലൂടെ കടയിലേക്ക് നടന്നു പോകുകയായിരുന്നു തൃശ്ശൂര്‍ നടുവില്‍ക്കര സ്വദേശി ഗീത. അതിനിടെയാണ് രണ്ട് ഭാഗത്ത് നിന്നായി ബസുകള്‍ ചീറി പാഞ്ഞു വന്നത്. ഗീത പാലത്തിനോട് ചേര്‍ന്ന് നിന്നെങ്കിലും തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വന്ന കിരണ്‍ എന്ന ബസ്സിനും പാലത്തിന്റെ കൈവരിയുടെ ഇടയ്ക്കും കുടുങ്ങി കിടന്നു. അപകടത്തില്‍ ഗീതയുടെ തുടയെല്ല് പൊട്ടി. പിന്നീട് ബസ്സ് നിര്‍ത്താതെ പോവുകയും ചെയ്തു.

പ്രദേശത്തെ ചുമട്ടു തൊഴിലാളികളാണ് ഗീതയെ ആശുപത്രിയിലെത്തിച്ചത്.

വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പഴുപ്പ് കൂടിയതോടെ കാല്‍ മുറിച്ചു മാറ്റുകയായിരുന്നു. ഇപ്പോള്‍ ഗീത കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

അതേസമയം, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ കിരണ്‍ എന്ന ബസിലെ ഡ്രൈവര്‍ വാടാനപ്പിള്ളി സ്വദേശി ഷെനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സ് പിടിച്ചെടുത്ത് ശേഷം കോടതിക്ക് കൈമാറി. മത്സരയോട്ടം നടത്തുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അന്തിക്കോട് പോലീസ് വ്യക്തമാക്കി.

Exit mobile version