കോഴിക്കോട് മൂന്നര വയസുകാരിയുടെ മാല തട്ടിപ്പറിച്ച സംഭവം; രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന കുട്ടികളുടെ മാലയാണ് യുവതികള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍. ശനിയാഴ്ച രാവിലെ മീഞ്ചന്തയിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന കുട്ടികളുടെ മാലയാണ് യുവതികള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.

യാത്രക്കാര്‍ കൈയ്യോടെ പിടികൂടിയ ഇരുവരെയും പന്നിയങ്കര പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തമിഴ്‌നാട് പറങ്കിപ്പേട്ട കടലൂര്‍ സ്വദേശിനികളായ ലത(30), ഈശ്വരി (35) എന്നിവരെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് റിമാന്‍ഡ് ചെയ്തു.

Exit mobile version