കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 50 രൂപയ്ക്ക് മുകളില്‍

ചില്ലറ വിപണിയില്‍ വില അമ്പതിനും എഴുപത്തിയഞ്ചിനും ഇടയിലെത്തി

ന്യൂഡല്‍ഹി: സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നിരിക്കുന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും എഴുപത്തിയഞ്ചിനും ഇടയിലെത്തി.

സവാള വില നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ സവാള വില ഇരുപതു രൂപയ്ക്കു താഴെയായിരുന്നു. കിലോയ്ക്ക് 19 രൂപയ്ക്കു കിട്ടിയിരുന്ന സവാളയ്ക്കിപ്പോള്‍ ഏറണാകുളം മാര്‍ക്കറ്റില്‍ 59രൂപയോളമാണ് വില.

സവാള ലഭ്യത കുറഞ്ഞതാണ് വിലയുയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ഡല്‍ഹിയില്‍ കിലോക്ക് 20-25 നിരക്കില്‍ വിറ്റിരുന്ന സവാള വ്യാഴാഴ്ച അമ്പതു രൂപ വരെ ഉയര്‍ന്നു. ഇരുപത്തിയഞ്ചു ശതമാനം വരെയാണ് വര്‍ധനവ്.

Exit mobile version