പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പ്; മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രചാരണം ഗുണം ചെയ്യും; മാണി സി കാപ്പന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും ഇടത് ക്യാമ്പിന് ആവേശമായി.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍.
ഇത്രയും വലിയ ആവേശം ഇതിന് മുമ്പ് പാലായില്‍ കണ്ടിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി വിരുദ്ധ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പദ്ധതിയും ഇടത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും കൂടിയാകുമ്പോള്‍ ജയം ഉറപ്പാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. അതെസമയം പാലാ ഉപതെരഞ്ഞെടുപ്പിലെ ഒരുമാസം നീണ്ടു നിന്ന പരസ്യ പ്രചാരണത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങി. ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ആയതിനാല്‍ വെള്ളിയാഴ്ച പരസ്യ പ്രചാരണം നിര്‍ത്തിവെക്കാന്‍ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.

കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാന്‍ ഇടത് മുന്നണിയുടെ മുന്‍ നിര നേതാക്കളില്‍ പലരും എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യവും ഇടത് ക്യാമ്പിന് ആവേശമായി.

Exit mobile version