കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായി മഞ്ഞ കൊന്ന പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തി

വിദേശത്തു നിന്നും വിവിധ തരം മരങ്ങളും വിട്ടുകളുെം ചെടികളും കൊണ്ടു വന്ന കൂട്ടത്തില്‍ മഞ്ഞ കൊന്നയും പെട്ടാതായിരിക്കുമെന്നാണ് കരുതുന്നത്

മാനന്തവാടി: കാടുകളില്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായി മഞ്ഞ കൊന്ന അതിവേഗം പടര്‍ന്ന് പിടിക്കുന്നതായി കണ്ടെത്തി. കേരളം ഉല്‍പ്പെടെ കര്‍ണാടക തമിഴ്‌നാട് വനങ്ങളിലും മഞ്ഞ കൊന്നകള്‍ വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുണ്ട്. ഇത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശത്തു നിന്നും വിവിധ തരം മരങ്ങളും വിട്ടുകളുെം ചെടികളും കൊണ്ടു വന്ന കൂട്ടത്തില്‍ മഞ്ഞ കൊന്നയും പെട്ടാതായിരിക്കുമെന്നാണ് കരുതുന്നത്.

അതേസമയം വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായ മഞ്ഞകൊന്ന നശിപ്പാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഏതാനും വര്‍ഷം മുന്‍പ് വരെ വനത്തില്‍ ഒറ്റപ്പെട്ടു കണ്ടിരുന്ന ഈ ചെടി ജില്ലയിലെ മുഴുവന്‍ വനങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.

ജൈവ വ്യവസ്ഥയ്ക്ക് ഭീണണിയാകുന്ന ഈ മരം നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വന്യമൃഗ ശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഉന്നത വനപാലകര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ചെടി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്.

Exit mobile version