ഓരോ തിരമാലയിലും കരയ്ക്കടിഞ്ഞത് പിടയ്ക്കുന്ന മത്തിക്കൂട്ടം; വറുതിക്ക് അവസാനം കുറിച്ച് കനിഞ്ഞ് അനുഗ്രഹിച്ച് കടലമ്മ; പ്രദേശവാസികളെ ആന്ദത്തില്‍ ആറാടിച്ച് മത്തി ചാകര!

തൃക്കരിപ്പൂര്‍: ഒരു തിരമാല വന്ന് തിരിച്ചിറങ്ങുമ്പോള്‍ കരയില്‍ ഒരു കൂട്ടം മത്തികള്‍, തുള്ളിക്കളിക്കുന്ന പെടയ്ക്കണ മത്തി കരയിലേക്ക് കൊണ്ടുവന്ന് തള്ളി കൊടുക്കുകയായിരുന്നു ഇന്നലെ തൃക്കരിപ്പൂര്‍ കടലോരത്തെ തിരമാലകള്‍. തൃക്കരിപ്പൂര്‍ പാണ്ട്യാലക്കടവില്‍ കടല്‍ത്തീരത്ത് മത്തി ചാകരയായിരുന്നു ബുധനാഴ്ച രാവിലെ. ഒന്‍പതരയോടെയാണ് തിരമാലയ്‌ക്കൊപ്പം മത്തിക്കൂട്ടം കരയില്‍ എത്തി തുടങ്ങിയത്. കടലമ്മയുടെ സമ്മാനം കണ്ട് ആദ്യം അമ്പരന്നെങ്കിലും തീരദേശവാസികള്‍ ആവേശത്തിലാവുകയായിരുന്നു.

ചാക്കുകളിലും പാത്രങ്ങളിലുമായി ഇവര്‍ മീന്‍ ശേഖരിച്ചു. ഒന്നര കിലോമീറ്ററോളം നീളത്തിലാണ് മത്തി കരയിലെത്തിയത്. കടലില്‍ തീരത്തോടുചേര്‍ന്ന് ബോട്ടിലെ മീന്‍പിടുത്തക്കാര്‍ വല ഇറക്കുമ്പോഴാണ് തിരമാലക്കൊപ്പം മീന്‍ കരയിലെത്തിയത്.

Exit mobile version