29ല്‍ നിന്ന് 27ലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം, ഒരാഴ്ച കൊണ്ട് കുറഞ്ഞത് 1240 രൂപ

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.41 ഡോളറാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം: സ്വര്‍ണ്ണ വിലയില്‍ അടുത്തിടെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. വന്‍ റെക്കോര്‍ഡിലേയ്ക്കും സ്വര്‍ണ്ണ വില എത്തിയിരുന്നു. ഇപ്പോള്‍ സ്വര്‍ണ്ണ വിലയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കിടെ പവന് 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നില്‍ക്കുന്നത്. പവന് 27880 രൂപയും ഗ്രാമിന് 3485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം നാലിന് 29120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണ്ണത്തിന് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.41 ഡോളറാണ് ഇന്നത്തെ നിരക്ക്.

Exit mobile version