പെട്രോള്‍ പമ്പിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; സംഭവം ഹരിപ്പാട്

തീപിടുത്തത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

ഹരിപ്പാട്: ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തീപിടിച്ചു. ദേശീയപാതയിലെ കരുവാറ്റ പവര്‍ഹൗസിന് പടിഞ്ഞാറ് വശത്തെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

ശൂരനാട് നടുവിലേമുറി മന്‍സൂര്‍ മന്‍സില്‍ മന്‍സൂറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്.ഓണാവധിക്ക് കുടുംബത്തോടപ്പം പാലക്കാടുള്ള ഭാര്യവീട്ടിലേക്ക് പോകവെ കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി എല്ലാവരെയും പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് ഹരിപ്പാട് നിന്നും കായംകുളത്ത് നിന്നും അഗ്‌നിശമന സേന എത്തിയാണ് തീ അണയ്ക്കുകയായിരുന്നു.

Exit mobile version