ആലപ്പുഴ: മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് ആലപ്പുഴ പുന്നപ്ര ബ്രാഞ്ച് മാനേജര്‍ക്ക് നേരെ ഭീഷണി. സിഐടിയു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പിപി പവനന് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇനിയും ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിച്ചാല്‍ ഓണം കാണില്ലെന്നും മുട്ടിലിഴഞ്ഞു വീട്ടില്‍ പോകേണ്ടി വരും എന്ന തരത്തിലുള്ള ഭീഷണിയാണ് ഉയര്‍ത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ബ്രാഞ്ച് തുറക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പോലീസ് എത്തിയാണ് തല്കാലികമായി പ്രശ്നം പരിഹരിച്ചത്. തുടര്‍ന്ന് പോലീസ് അനുമതിയോടെ അന്ന് ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്നു. ശേഷം ശനിയാഴ്ച മാനേജര്‍ എത്തി ബാങ്ക് തുറന്നതോടെയാണ് സിഐറ്റിയു നേതാവ് പ്രകോപിതനായത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ പുന്നപ്ര ബ്രാഞ്ച് മാനേജര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നത്.