മഴക്കെടുതി; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഫണ്ട് ശേഖരണത്തിലുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം നല്‍കിയത് 22,90,67,326 രൂപ

കിടപ്പാടം വരെ നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 22,90,67,326 രൂപ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ കിടപ്പാടം വരെ നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 22,90,67,326 രൂപ നല്‍കി. പ്രളയത്തില്‍ തകര്‍ന്ന ദുരിതബാധിതരെ സഹായിക്കാനായി ഓഗസ്റ്റ് 13 മുതല്‍ 18 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഫണ്ട് ശേഖരണം നടത്തി.

തിരുവനന്തപുരത്ത് നിന്ന് 14,65,45,419 രൂപ കൊല്ലം-1,1200386, പത്തനംതിട്ട- 26,26077,ആലപ്പുഴ-77,53,102, കോട്ടയം-61,16,073, ഇടുക്കി-68,34,349, എറണാകുളം-16,10,3318 തൃശ്ശൂര്‍-20,55,7344, പാലക്കാട്-14,85,0906, മലപ്പുറം-25,58,6473, കോഴിക്കോട്-24,62,0914, വയനാട്-56,00,000, കണ്ണൂര്‍-64,64,2704, കാസര്‍കോട്-79,30,261 രൂപയാണ് ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ചത്. 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച 22,90,67,326 രൂപ ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതായി സിപിഐഎം സംസ്ഥാന കമ്മിറ്റി പത്ര കുറിപ്പിലൂടെ അറിയിച്ചു.

Exit mobile version