കോണ്‍ഗ്രസിന്റെ തടവറയിലായ പിജെ ജോസഫ് ആത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിടണം; കോടിയേരി

എല്‍ഡിഎഫിലേക്ക് പിജെ ജോസഫ് വരുമോ എന്നതിന് പ്രസക്തിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തടവറയിലായ പിജെ ജോസഫ് ആത്മാഭിമാനമുണ്ടെങ്കില്‍ മുന്നണി വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗം കൂകി വിളിച്ച് അപമാനിച്ച സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

യുഡിഎഫ് സമ്മേളനത്തില്‍ പിജെ ജോസഫിനെ അപമാനിച്ചു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. ഈ ശ്രമങ്ങളില്‍ പലതിനും പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണ്. കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വരുംദിവസങ്ങളില്‍ യുഡിഎഫില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകും. എല്‍ഡിഎഫിലേക്ക് പിജെ ജോസഫ് വരുമോ എന്നതിന് പ്രസക്തിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version