തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണ വില താഴേക്ക്; മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപ

ഒരു മാസത്തിനിടയ്ക്ക് 3500 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണ വില താഴേക്ക്. പവന് 160 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്റെ ഇന്നത്തെ വില 28,320ല്‍ എത്തി.

കഴിഞ്ഞ ബുധനാഴ്ച ചരിത്രത്തില്‍ ആദ്യമായി 29,000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. 29,120ല്‍ നിന്ന് വ്യാഴാഴ്ച 28,960 ആയാണ് വില കുറഞ്ഞത്. വെള്ളിയാഴ്ച വില 28,480 ആയി. മൂന്നു ദിവസം കൊണ്ടു കുറഞ്ഞത് പവന് 800 രൂപയാണ്.

ഒരു മാസത്തിനിടയ്ക്ക് 3500 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന് വില.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതും, ആഗോളതലത്തിലെ സാമ്പത്തികപ്രതിസന്ധി സ്വര്‍ണവിലയെ സ്വാധീനിക്കുന്നു എന്നതു കൊണ്ടുമാണ് സ്വര്‍ണ്ണ വിലയില്‍ വ്യത്യാസം വരുന്നതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Exit mobile version