തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ കവിയായ വിജയരാജമല്ലിക വിവാഹിതയാകുന്നു. ഫ്രീലാന്‍സ് സോഫ്റ്റ്വെയര് എന്‍ജിനീയറായ ജാഷിമാണ് വരന്. വിവാഹക്കാര്യം വിജയരാജമല്ലിക ഫേസ്ബുക്കിലാണ് കുറിച്ചത്.
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിയാണ് ജാഷിം. തൃശ്ശൂര്‍ മുതുവറ സ്വദേശിയായ വിജയരാജമല്ലിക പാരാലീഗല്‍ വൊളന്റിയറാണ്. ജാഷിമും വിജയരാജമല്ലികയും ഒരുവര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്.
കാമുകനെ വസന്തസേനന് എന്ന് വിജയരാജമല്ലിക എഴുത്തുകളില്‍ പരിചയപ്പെടുത്തിയിരുന്നു. ഇരുവരുടെയും ബന്ധം ജാഷിമിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കടുത്ത എതിര്‍പ്പുകളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഇരുവരും ഇപ്പോള്‍ വിവാഹിതരാകുന്നത്. ഇന്ന് പത്തിനും പതിനൊന്നിനും ഇടയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പരിസരകേന്ദ്രമാണ് വിവാഹവേദി.