ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കും. രാജ് ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇന്നലെ സംസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് ഊഷ്മള വരവേല്‍പ്പാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍.

Exit mobile version