കെട്ടിടം തകര്‍ന്നു വീണ് രണ്ട് മരണം; സംഭവം കൊല്ലത്ത്

തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്

കൊല്ലം: കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നായിരുന്നു കെട്ടിടം നിലം പതിച്ചത്. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാണ് മരിച്ചത്.

അപകടത്തില്‍ ചന്തു, രഞ്ജിത് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ പരിക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിര്‍ത്താതെ തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് നിര്‍മ്മാണപ്രവൃത്തികള്‍ പുരോഗിമിക്കുകയായിരുന്ന കെട്ടിടം തകര്‍ന്നുവീണത്.

Exit mobile version