ചരിത്രം കുറിച്ച് ഹെയ്ദി സാദിയ: ഇനി മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ റിപ്പോര്‍ട്ടര്‍, അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായി ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും ജേര്‍ണലിസത്തില്‍ നിന്ന് ഫസ്റ്റ് ക്ലാസ് വിജയം കരസ്ഥമാക്കിയ ഹെയ്ദി, കൈരളി ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തകയായുള്ള ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ഇലക്ട്രോണിക്സ് ജേണലിസത്തിലാണ്
ഹെയ്ദി പിജി ഡിപ്ലോമ കരസ്ഥമാക്കിയത്. പഠനകാലത്ത് സാമൂഹ്യ സുരക്ഷാ മിഷന്റെ മഴവില്ല് പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31നാണ് ഹെയ്ദി കൈരളി ന്യൂസില്‍ ജോലിയില്‍ പ്രവേശിച്ചത്. ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തം റിപ്പോര്‍ട്ട് ചെയ്താണ് ഹെയ്ദിയയുടെ സ്‌ക്രീന്‍ അരങ്ങേറ്റം.

അതേസമയം, മാധ്യമപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ച ഹെയ്ദിയെ അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ രംഗത്തെത്തി. ഇത് മറ്റുള്ള ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് പ്രചോദനമാണ്. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനായി വലിയ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version