പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മാത്രമേ മത്സരിക്കുവെന്ന നിര്‍ബന്ധമില്ല; ചെന്നിത്തല

നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പിജെ ജോസഫ് എതിര്‍ത്തതോടെയാണ് ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ നിര്‍ദേശിച്ചത്.

തൃശ്ശൂര്‍: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തില്‍ മാത്രമേ മത്സരിക്കൂ എന്ന നിര്‍ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രണ്ടില ചിഹ്നം ഉപയോഗിക്കുന്നതില്‍ നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. യുഡിഎഫ് മികച്ച വിജയം തന്നെ പാലായില്‍ നേടും. പിജെ ജോസഫ് യുഡിഎഫിനൊപ്പം ഉണ്ട്. മാണി സാര്‍ തന്നെയാണ് ചിഹ്നമെന്നും ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ രണ്ടിലയില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞിരുന്നു. പാര്‍ട്ടി പറയുന്ന ചിഹ്നം സ്വീകരിക്കും. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫിന് ചിഹ്നം പ്രഖ്യാപിക്കാനും ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെഎം മാണി മുന്നിലുളളപ്പോള്‍ പാലായില്‍ ഇടംവലം നോക്കേണ്ടതില്ലെന്നും ജോസ് ടോം പറഞ്ഞിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പിജെ ജോസഫ് എതിര്‍ത്തതോടെയാണ് ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി ജോസ് ടോമിനെ നിര്‍ദേശിച്ചത്.

Exit mobile version