മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോയ്ക്ക് അനുമതിയായി; ഉദ്ഘാടനം നാളെ, ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്

പുതിയ മെട്രോ ട്രേയിന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖായപിച്ചു

കൊച്ചി: മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രോ ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങ് ചെവ്വാഴ്ച നടക്കും. പുതിയ റൂട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിക്കും. പുതിയ മെട്രോ ട്രേയിന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖായപിച്ചു.

ആലുവ മുതല് തൈക്കൂടം വരെയുളള യാത്രയ്ക്കും തിരിച്ചും ഇളവ് ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാതയുടെ സുരക്ഷ പരിശോധന വിജയക്കരമായതിനെ തുടര്‍ന്നാണ് യാത്രാ സര്‍വ്വീസ് ആരംഭിച്ചത്. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള റൂട്ടില്‍ മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ അനുമതി ഞായറാഴ്ചയാണ് ലഭിച്ചത്. ബുധനാഴ്ച മുതലാണ് യാത്രാസര്‍വീസ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടനച്ചടങ്ങില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, മന്ത്രി എകെ ശശീന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Exit mobile version