സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ ഉടുമ്പന്‍ചോല സ്വദേശി അഭിമന്യുവാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ അഭിജിത്തിന് പരിക്കേറ്റു.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് ഡ്രൈവര്‍ ഒളിവിലാണ്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version