മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണറാകും; അഞ്ചിടത്ത് പുതിയ ഗവർണർമാർ

ഗവർണർ പി സദാശിവത്തിന്റെ കാലാവധി പൂർത്തിയായതോടെയാണ് പുതിയ നിയമനമുണ്ടായത്.

ന്യൂഡൽഹി: കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ കേന്ദ്രം നിയമിച്ചു. മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ പി സദാശിവത്തിന് പകരം നിയമിതനാകും. മുത്തലാഖ് വിഷയത്തിൽ രാജീവ് ഗാന്ധി സർക്കാരിൽ നിന്ന് രാജിവെച്ച മന്ത്രിയാണ് ആരിഫ് ഖാൻ. നിലവിലെ ഗവർണർ പി സദാശിവത്തിന്റെ കാലാവധി പൂർത്തിയായതോടെയാണ് പുതിയ നിയമനമുണ്ടായത്.

കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹിമാചൽപ്രദേശിലും തെലങ്കാനയിലുമാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്. ഭഗത്സിങ് കോഷിയാരിയാണ് പുതിയ മഹാരാഷ്ട്ര ഗവർണർ. ബന്ദാരു ദത്താത്രേയ ഹിമാചൽപ്രദേശ് ഗവർണറാകും. ഹിമാചൽ ഗവർണർ കൽരാജ് മിശ്രയെ രാജസ്ഥാനിലേക്ക് മാറ്റി. തമിഴിസൈ സൗന്ദർരാജൻ തെലങ്കാന ഗവർണർ സ്ഥാനത്തേക്ക് നിയമിതയായി. തമിഴിസൈ നിലവിൽ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷയാണ്.

Exit mobile version