ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയാത്തവരും തിരുവനന്തപുരത്ത് വിജയിച്ചിട്ടുണ്ട്; ശശി തരൂരിനെ പരിഹസിച്ച് കെ മുരളീധരൻ

ഓക്‌സ്‌ഫോഡ് ഇംഗ്‌ളീഷ് അറിയാത്ത ചാൾസ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയുള്ള ശശി തരൂർ എംപിയുടെ വാക്കുകളോടുള്ള നീരസം മറച്ചുവെയ്ക്കാതെ കെ മുരളീധരൻ എംപി. ഇത്തവണ ശശി തരൂരിനെതിരെ പരോക്ഷവിമർശനവുമായാണ് കെ മുരളീധരൻ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോൺഗ്രസ് വിജയത്തിനു കാരണം. ഓക്‌സ്‌ഫോഡ് ഇംഗ്‌ളീഷ് അറിയാത്ത ചാൾസ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു.

മോഡി സ്തുതിയെ എതിർക്കുന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു. ശശി തരൂരിന്റെ വിശദീകരണം കണ്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താൻ ബിജെപി സഹായം തേടിയിട്ടില്ലെന്നും കെ മുരളീധരൻ വിശദീകരിച്ചു.

10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തി കണ്ടിട്ടില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

Exit mobile version