‘ബാഡ്മിന്റണില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരം’; സിന്ധുവിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകള്‍ക്കു വീഴ്ത്തി ലോകകിരീടം കരസ്ഥമാക്കിയ പിവി സിന്ധുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായ സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്നും വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പിവി സിന്ധുവിന് അഭിനന്ദനങ്ങള്‍. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. ബാഡ്മിന്റണില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം അവര്‍ക്ക് പ്രചോദനമാകട്ടെ. ഇന്ത്യന്‍ ബാഡ്മിന്റണിലെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകും.

Exit mobile version