ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ,കാമുകന്റെ ക്ളീഷേ ചോദ്യം; ഇല്ല, രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താൽ ഒരു രസോണ്ടാവൂല്ലെന്ന് താനും; അശ്വതിയുടെ പ്രണയ കുറിപ്പ്

അശ്വതി തന്റെ പ്രണയകാലത്തെ രസകരമായ സംഭവം ഓർത്തെടുക്കുന്നത്.

കൊച്ചി: മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത് പണ്ട് കാമുകനോട് കൂടെ ഇറങ്ങി വരില്ലെന്ന് പറഞ്ഞ സംഭവം ഓർത്തെടുത്ത് മലയാളികളുടെ പ്രിയങ്കരിയായ അവതാരക അശ്വതി ശ്രീകാന്ത്.

അന്നത്തെ കാമുകനും ഇപ്പോഴത്തെ ഭർത്താവുമായ ശ്രീകാന്തിനൊപ്പമുള്ള ജീവിതം വിജയകരമായി ഏഴാം വർഷത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്ന കുറിപ്പിലാണ് അശ്വതി തന്റെ പ്രണയകാലത്തെ രസകരമായ സംഭവം ഓർത്തെടുക്കുന്നത്.

വിവാഹവാർഷിക ദിനത്തിൽ അശ്വതി ഫേസ്ബുക്കിൽ പങ്കുവെച്ച ഈ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. വീട്ടുകാർ സമ്മതിച്ചിട്ട് കല്യാണം നടക്കില്ലെന്ന അവസ്ഥയിൽ തന്റെ കൂടെ ഇറങ്ങിവരുമോയെന്ന് കാമുകൻ ചോദിച്ചെന്നും ഇല്ലെന്ന് മുഖത്തു നോക്കി പറഞ്ഞെന്നും അശ്വതി പറയുന്നു. ഒടുവിൽ ഇത്തിരി കാത്തിരുന്നിട്ടായാലും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ കഌഷേ ചോദ്യം: ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ?
കണ്ണിൽ ചോരയില്ലാത്ത കാമുകി: ഇല്ല ??
കാമുകൻ: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവിൽ ഞാൻ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവിൽ വന്നിരുന്നില്ല)
കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താൽ ഒരു രസോണ്ടാവൂല്ല ?? കാമുകൻ : ???

കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാൻ ഭിത്തിയേൽ എങ്ങാൻ ആണിയടിച്ചാൽ വിവരമറിയും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛൻ സമ്മതിക്കാതെ ഞാൻ ഒന്നും ചെയൂല്ലല്ലോ ??

Exit mobile version