വെള്ളം ഒഴുകി പോകാന്‍ തോടുകള്‍ ഇല്ലാതായതാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണം; മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി അനുസരിച്ച് ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി: മഴയില്‍ പെയ്തിറങ്ങുന്ന വെള്ളം ഒഴുകി പോകാന്‍ തോടുകള്‍ ഇല്ലാതായതാണ് കേരളം ഇപ്പോള്‍ നേരിടുന്ന വെള്ളപ്പൊക്കത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വല്ലാര്‍പാടത്ത് പ്രളയ ബാധിതര്‍ക്കായി ഡിപി വേള്‍ഡ് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമാന്ത്രി.

ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തുമെന്നും, അവിടങ്ങളില്‍ താമസിക്കുന്ന ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി അനുസരിച്ച് ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version