തൃശ്ശൂരില്‍ കടലില്‍ അജ്ഞാത ബോട്ടുകള്‍ കണ്ട സംഭവം; ആശങ്കപ്പെടേണ്ടെന്ന് തീരദേശ പോലീസ്

തൃശ്ശൂര്‍: തൃശ്ശൂരിലെ കടലില്‍ കഴിഞ്ഞ ദിവസം അജ്ഞാത ബോട്ടുകള്‍ കണ്ട സംഭവത്തില്‍ ആശങ്കപ്പെടേണ്ടെന്ന് തീരദേശ പോലീസ്. മത്സ്യബന്ധനത്തിന് എത്തിയ ബോട്ടുകളാണ് അവയെന്നും ബോട്ടിലുള്ളവരെ ചോദ്യം
ചെയ്തതിന് ശേഷം വിട്ടയച്ചുവെന്നും തീരദേശ പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കയ്പമംഗലം പോലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവില്‍ സംശയാസ്പദമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങള്‍ അറിയിച്ചത്. വൈകീട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളില്‍ ആയിട്ടായിരുന്നു ബോട്ടുകള്‍ ഉണ്ടായിരുന്നത്. പോലീസും ഫിഷറീസ് വകുപ്പും നടത്തിയ തെരച്ചിലില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

അതേസമയം തീവ്രവാദികള്‍ കടല്‍ മാര്‍ഗം എത്തിയേക്കുമെന്ന ഭീഷണി നില നില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനത്തെ തീരദേശം.

Exit mobile version