പ്രവര്‍ത്തനത്തിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഡിസംബര്‍ ഒമ്പതിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

കണ്ണൂര്‍: പ്രവര്‍ത്തനത്തിന് ഒരുങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. എയര്‍ഇന്ത്യ എക്‌സ്പ്രസാണ് ബുക്കിംഗ് തുടങ്ങിയത്. ആദ്യഘട്ടില്‍ അബുദാബിയിലേക്കുള്ള ടിക്കറ്റുകളാണ് നല്‍കുക.

ഡിസംബര്‍ ഒമ്പതിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അന്ന് നാല് സര്‍വ്വീസുകള്‍ ഉണ്ടാകും. അബുദാബിയിലേക്കും റിയാദിലേക്കുമാണ് ആദ്യ സര്‍വ്വീസുകള്‍. രാവിലെ 10ന് കണ്ണൂരില്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്ന വിമാനം രാത്രി 9.30നാണ് അബുദാബിയില്‍ എത്തിച്ചേരുക.

അബുദാബിയിലേക്കുള്ള എക്‌സ്പ്രസ് വാല്യുടിക്കറ്റിന് 9998.81 രൂപയും ഫ്‌ളക്‌സി ടിക്കറ്റിന് 33439.01 രൂപയുമാണ്. ഉദ്ഘാടന ദിവസത്തിന് ശേഷം എല്ലാ ദിവസം ഷാര്‍ജാ സര്‍വ്വീസ് ഉണ്ടായിരിക്കും.

ഞായര്‍, ബുധന്‍, ശനി ദിവസങ്ങളിലാണ് അബുദാബി സര്‍വ്വീസ്. നാല് മണിക്കൂറാണ് അബുദാബിയില്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം.

Exit mobile version